പിലാത്തറ: ചന്തപ്പുര വണ്ണാത്തിക്കടവ് പാലത്തിനുത്ത് റോഡരികില്‍ മാലിന്യങ്ങള്‍ തള്ളുന്നത് പതിവാകുന്നു. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരവധി ജനങ്ങള്‍ സ്ഥിരമായി സഞ്ചരിക്കുന്ന റോഡിലാണ് സാമൂഹ്യവിരുദ്ധര്‍ മാലിന്യം തള്ളല്‍ പതിവാക്കിയിരിക്കുന്നത്. മാലിന്യങ്ങള്‍ റോഡരികില്‍ കൂട്ടിയിട്ടിരിക്കുന്നതിനാല്‍ ഇവിടെ ദുര്‍ഗന്ധം രൂക്ഷമാണ്. ഇത് വഴിയാത്രക്കാര്‍ക്ക് വളരെ അധികം ബുദ്ധിമുട്ടുണ്ടാക്കുന്നു. രാത്രി കാലങ്ങളിലാണ് വാഹനങ്ങളില്‍ എത്തുന്ന സംഘം ഇവിടെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ടൗണുകളില്‍ നിന്നുമുള്ള മാലിന്യങ്ങളാണ് പ്രധാനമായും ഇവിടെ കൊണ്ടിടുന്നത്. അറവ് ശാലയിലേയും മറ്റും മാലിന്യങ്ങളാണ് ഇവിടെ നിക്ഷേപിക്കുന്നതിലേറെയും. പിലാത്തറ മാതമംഗലം റോഡില്‍ നിന്ന് സഞ്ചികളിലാക്കി എത്തിച്ച മാലിന്യങ്ങള്‍ വാഹനങ്ങളില്‍ എത്തുന്ന സംഘങ്ങള്‍ വലിച്ചെറിയുകയാണ് ചെയ്യുന്നത്. ജനങ്ങള്‍ നിരവധി തവണ ഇക്കാര്യം അധികൃതരെ ബോധ്യപ്പെടുത്തിയെങ്കിലും വേണ്ട നടപടികളൊന്നും തന്നെ സ്വീകരിച്ചിട്ടില്ല. ആരോഗ്യ പ്രവര്‍ത്തകര്‍ ഇതിനെതിരെ രംഗത്തിറങ്ങി അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: