ജോധ്പൂര്‍: മരം മുറിച്ച് മാറ്റി റോഡിന് വീതി കൂട്ടാനുളള നീക്കം ചെറുത്ത വനിതയെ ഗ്രാമത്തലവന്റെ നേതൃത്വത്തിലുളള സംഘം തീ കൊളുത്തി കൊന്നു. ഇവരുടെ ഭൂമിയ്ക്ക് സമീപം കൂടിയുളള റോഡിന് വീതി കൂട്ടാനായിരുന്നു ശ്രമം.
ശനിയാഴ്ചയാണ് സംഭവം. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിറ്റേദിവസം മരണത്തിന് കീഴടങ്ങി. ഇവരുടെ സഹോദരന് ഗ്രാമത്തലവനും മറ്റ് ഒന്‍പത് പേര്‍ക്കുമെതിരെ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തിന് ഇയാള്‍ ദൃക്സാക്ഷിയായിരുന്നു.
അതേസമയം മണ്ണെണ്ണയുമായെത്തിയ ഇവര്‍ സ്വയം തീ കൊളുത്തിയെന്നാണ് ഗ്രാമവാസികള്‍ മൊഴി നല്‍കിയതെന്ന് പോലീസ് പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയെന്നും പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: