പയ്യന്നൂര്‍: ജന ആരോഗ്യ സംരക്ഷണ സമിതി അനിശ്ചിതകാല സമരം 29 ദിവസം പിന്നിട്ടു. സമരപന്തലില്‍ പി കെ നാരായണന് നടത്തുന്ന നിരാഹാര സമരം ആറാം ദിവസമായി. സമരത്തിന് ഐക്യദാര്‍ഡ്യവുമായി ഇന്നലെയും നിരവധി സംഘടനകള്‍ സമരപന്തലിലെത്തി. വ്യാപാരി വ്യവസായ സമിതി രാമന്തളി കുന്നരു യൂണിറ്റ് പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യ പ്രകടനവുമായി പന്തലിലെത്തി. കെപിസിസി ജനറല്‍ സെക്രട്ടറി പി. രാമകൃഷ്ണന്, കുപ്പത്തി കുഞ്ഞിരാമന്, പി വിജയന് ,വി കൃഷ്ണന്, പങ്കജാക്ഷന്, നളിനാക്ഷന് സംസാരിച്ചു. കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസേ സിയേഷന് സമരത്തിന് ഐക്യദാര്‍ഡ്യവുമായി എത്തി. ജില്ലാ പ്രസിഡന്റ് കെ രാമകൃഷ്ണന്, ടി.വി. ഗംഗാധരന്, കെ.വി. ഭാസ്കരന്, എ.വി. തമ്പാന്, ടി. കുഞ്ഞക്യഷ്ണന്, സി.വി. രാജഗോപാലന്‍ സംസാരിച്ചു.
നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് വനിതാ കൂട്ടായ്യ ഉപവാസം അനുഷ്ഠിച്ചു. കെ.പി കുഞ്ഞി പാര്‍വ്വതി, കെ.പി. ശകുന്തള, സരസ്വതി എന്നിവര്‍ നേതൃത്വം നല്കി. ഇന്ന് വൈകുന്നേരം 3 മണിക്ക് കണ്ണൂരില്‍ നിന്നുള്ള പരിസ്ഥിതി പൗരാവകാശ പ്രവര്‍ത്തകര്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായി എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: