അമ്പലപ്പുഴ: വാട്ടര്‍ കണക്ഷന് ഇല്ലാത്ത വീട്ടുടമയ്ക്ക് പണമടയ്ക്കാന്‍ ആവശ്യപ്പെട്ട് വാട്ടര്‍ അതോറിട്ടിയുടെ നോട്ടീസ്. പുറക്കാട് മൂന്നാം വാര്‍ഡില്‍ കരൂര്‍ അഞ്ചില്‍ വീട്ടില്‍ അനില്‍കുമാറിനാണ് 3,379 രൂപയുടെ നോട്ടീസ് ലഭിച്ചത്. 23ന് പണമടച്ചില്ലെങ്കില്‍ കുടിവെള്ളം വിച്ഛേദിക്കുമെന്നും നോട്ടീസില്‍ പറയുന്നു.
കഴിഞ്ഞ ഒന്നരവര്‍ഷം മുമ്പ് കണക്ഷനായി പുറക്കാട് പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിന്‍പ്രകാരം പഞ്ചായത്ത് അയച്ച കരാറുകാരന് എസ്റ്റിമേറ്റ് എടുത്ത് പോയി. തുടര്‍ന്ന് പണമില്ലാത്തതിനാല്‍ കുടിവെള്ളത്തിനായി സമീപത്തെ പൊതു പൈപ്പിനെയാണ് അനില്‍ ആശ്രയിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് വന്‍ തുകയുടെ ബില്ലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: