വാഷിങ്ടണ്‍: ലെഗ്ഗിന്സിന് അമേരിക്കയിലും വിലക്ക്. യുഎസ് എയര്‍ലൈനായ യുണൈറ്റഡ് എയര്‍ലൈനാണ് ലെഗ്ഗിന്സിട്ടവരെ വിലക്കിയത്.
ലെഗ്ഗിന്‍സ് ധരിച്ച രണ്ടുപേരെ വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പ്് ഇറക്കിവിട്ടതായാണ് ആരോപണം. മാന്യമായി വസ്ത്രം ധരിക്കാത്തതാണ് കാരണം.
സാമൂഹ്യപ്രവര്‍ത്തകനായ ഷാനോന്‍ വാട്സ് ആണ് ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്ക് വച്ചത്. ഇതോടെ സംഭവം വിവാദമായി. എന്നാല്‍ മാന്യമായി വേഷം ധരിക്കാത്തവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല എന്നതാണ് തങ്ങളുടെ നയമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ലെഗ്ഗിന്‍സ് ധരിച്ചെത്തിയ പത്ത് വയസുളള മറ്റൊരു പെണ്‍കുട്ടി വളരെ വേഗം വസ്ത്രം മാറിയെത്തിയതിനാല് അവള്‍ക്ക് യാത്ര ചെയ്യാനായെന്നും ദൃക്സാക്ഷികള്‍ പറയുന്നു. ഡെന്‍വറില്‍ നിന്ന് മിനപോളീസിലേക്ക് യാത്ര ചെയ്യാനെത്തിയവര്‍ക്കാണ് ദുരനുഭവമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: