കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മാനന്തവാടി രൂപതയിലെ ഒരു പാതിരി കൂടി കുരുക്കില്‍. ഫാ. ജിനോ മേക്കാട്ടിനെതിരെയാണ് കമ്പളക്കാട് പോലീസ് 509ാം വകുപ്പ് പ്രകാരം കേസ്സെടുത്തത്.
കഴിഞ്ഞ ഓണക്കാലത്ത്, രൂപതക്ക് കീഴിലെ ചുണ്ടക്കര പള്ളിയില്‍ സഹവികാരിയായി ജോലി ചെയ്യുമ്പോഴായിരുന്നു സംഭവം. ഇതെ തുടര്‍ന്ന് വികാരിയെ ഇവിടെനിന്ന് മാറ്റി. ഇപ്പോള്‍ മഹരാഷ്ട്രയിലാണെന്നാണ് പോലീസ് നിഗമനം. പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം രൂപതയില്‍ നിന്ന് ചിലര്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറെ അറിയിക്കുകയായിരുന്നു.
ഇവിടെ നിന്നുള്ള അന്വേഷണത്തിന് ശേഷം ജില്ലാ പോലീസ് മേധാവിക്ക് വിവരം കൈമാറി. വനിതാ പോലീസ് കുട്ടിയുടെ വിശദമായ മൊഴി എടുത്തു. പാതിരി തന്നെ കല്ല്യാണം കഴിക്കുമെന്ന് പറഞ്ഞതായാണ് കുട്ടി പോലീസിനോട് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: