ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വികസന മുദ്രാവാക്യത്തിന് ആര്‍എസ്എസ്സിന്റെ പിന്തുണ. സബ്കാ സാത്ത്, സബ്കാ വികാസ് എന്നത് ജീവിത ധര്‍മമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പ്രസ്താവിച്ചു.
നാനാജി ദേശ്മുഖ് സ്മാരക പ്രഭാഷണത്തിലാണ് വികസനത്തെക്കുറിച്ചുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ ശൈലിയെ സര്‍സംഘചാലക് പരാമര്‍ശിച്ചത്.
സബ്കാ സാത്ത്, സബ്കാ വികാസ് എന്നത് ജീവിത ധര്മാണ്. ആരും നമ്മുടെ ശത്രുക്കളല്ല. എല്ലാവരും നമ്മുടെ സ്വന്തമാണ്. ഈ ലോകത്ത് നമ്മെ ശത്രുക്കളായി കാണുന്നവരുണ്ട്. അവരില്‍ നിന്നുള്ള രക്ഷയ്ക്കായി നാം എന്തും ചെയ്യും. പക്ഷേ, നാം ആരേയും ശത്രുക്കളായിക്കാണുന്നില്ല. മോഹന്‍ ഭാഗവത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: