പനച്ചിക്കാട്: ചോഴിയക്കാട് പ്രദേശത്തെ വിവിധ ജംഗ്ഷനുകളില്‍ സ്ഥാപിച്ച സംഘപരിവാര്‍ സംഘടനകളുടെ കൊടിമരങ്ങളും വാര്‍ത്താ ബോര്‍ഡുകളും ബാനറുകളും സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. ഞായറാഴ്ച രാത്രിയിലാണ് സംഭവം. ഈ പ്രദേശത്ത് ഞായറാഴ്ച ഡിവൈഎഫ്ഐ യൂണിറ്റ് രൂപീകരണ ഭാഗമായി പ്രകടനവും പൊതുയോഗവും നടന്നിരുന്നു. ചോഴിയക്കാട് ഇത്തരത്തിലൊരു അക്രമസംഭവം ആദ്യമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. അക്രമത്തിന് പിന്നിലെ പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് നേതൃത്വം ചിങ്ങവനം പോലീസില്‍ പരാതി നല്കി. ചിങ്ങവനം പോലീസ് ടക അനൂപ് ര നായരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും, പൊതുയോഗവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: