കടുത്തുരുത്തി: മദ്യലഹരി തോട്ടില്‍ വീണയാളെ അഗ്നിശമന സേന രക്ഷപ്പെടുത്തി. കടുത്തുരുത്തി ടൗണില്‍ ആക്രി പെറുക്കി ജീവിക്കുന്ന കുമുമോന് (52) ആണ് തോട്ടില്‍ വീണത്. ശനിയാഴ്ച 4.30ന് കടുത്തുരുത്തി വലിയതോട്ടിലാണ് ഇയാള്‍ വീണത് . കടുത്തുരുത്തി ബ്ലോക്ക് പഞ്ചായ ത്ത് അംഗമായി ലില്ലിക്കുട്ടി മാത്യു സ്കൂട്ടറില്‍ തോടിനകിരത്തുളള റോഡിലൂടെ വരുമ്പോഴാണ് തോട്ടില്‍ ഒരാള്‍ കെകയ്യംകാലുമിട്ട് അടിക്കുന്നത് കണ്ടത്. ഉടനെ മെമ്പര്‍ അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. ഒഴുക്കുളള തോട്ടിലെ വളളികളില്‍ പിടിച്ചുകിടന്ന കുമുമോനെ അഗ്നിശമനസേനയെത്തി രക്ഷപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: