ചങ്ങനാശ്ശേരി: എസ്എന്‍ഡിപിയോഗം ചങ്ങനാശ്ശേരി യൂണിയന്റെ ആഭിമുഖ്യത്തില്‍ എറണാകുളം മുക്തിഭവന്‍ കൗണ്‍സലിംഗ് സെന്ററിന്റെ സഹകരണത്തോടുകൂടി വിവാഹ പൂര്‍വ്വ കൗണ്‍സലിംഗ് കോഴ്സ് ഏപ്രില്‍ 8,9 തീയതികളില്‍ ചങ്ങനാശ്ശേരി ആനന്ദാശ്രമം യൂ.പി സ്ക്കൂള്‍ഹാളില്‍ വച്ച് നടത്തും. 8ന് രാവിലെ 9മണിക്ക് യൂണിയന് സെക്രട്ടറി പി.എം.ചന്ദ്രന്റെ അദ്ധ്യക്ഷതവഹിക്കും. പ്രസിഡന്റ് ഇന്‍ചാര്‍ജ് സജീവ് പൂവത്ത് ഉദ്ഘാടനം ചെയ്യും.
യോഗം അസിസ്റ്റന്റ് സെക്രട്ടറി ഗിരീഷ് കോനാട്ട്, ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ എം.ജി.ചന്ദ്രമോഹനന് എന്നിവര്‍ പ്രസംഗിക്കും. ഗ്രെയ്സ് ലാല്‍, രാജേഷ് പൊ•ല, സുരേഷ് പരമേശ്വരന്, കൊടുവഴങ്ങ ബാലകൃഷ്ണന്, ഡോ: ശരത്ചന്ദ്രന്, സജീവ് പൂവത്ത്് എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ശാഖാ യോഗം ആഫീസിലോ, യൂണിയന് ആഫീസിലോ പേരു രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0481-2420915, 9447780915.
പ്രതികരിക്കാൻ ഇവിടെ എഴുതുക: