പാലാ: പൊതുജനങ്ങളുടെ നിയമപരമായ സംശയനിവാരണത്തിനും നിയമാനുസൃത വ്യവഹാരങ്ങള്‍ നടത്താനുള്ള നിയമോപദേശങ്ങള്‍ നല്‍കുന്നതിനായി സൗജന്യ നിയമസഹായ കേന്ദ്രം രാമപുരം പഞ്ചായത്തില്‍ നാളെയും പാലാ സബ് ജയിലില്‍ 30നും ഉച്ചയ്ക്ക് ് 2 മുതല്‍ 5വരെ നടക്കും.
സുപ്രീം കോടതിയുടേയും, ഹൈക്കോടതിയുടേയും നിയന്ത്രണത്തിലുള്ള സംസ്ഥാന ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ (കെല്‍സ) മീനച്ചില്‍ താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഈ നിയമസഹായ കേന്ദ്രങ്ങളില്‍ സബ് ജയിലില്‍ നടക്കുന്ന ക്ലിനിക്ക് ജയിലിലെ തടവുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും മാത്രമുള്ളതും, രാമപുരം പഞ്ചായത്തില്‍ നടക്കുന്ന ക്ലിനിക്കില്‍ പൊതുജനങ്ങള്‍ക്ക് പങ്കെടുക്കുകയും നേരിട്ട് പരാതി നല്കാവുന്നതുമാണ്. അഭിഭാഷകരുടേയും പാരാലീഗല്‍ വോളന്റിയര്‍മാരുടേയും സേവനം ക്ലിനിക്കില്‍ ഉണ്ടായിരിക്കും. ഫോണ്‍: 9446757275, 8089186529
പ്രതികരിക്കാൻ ഇവിടെ എഴുതുക: