കൂരോപ്പട: ദക്ഷിണ കുടജാദ്രിയായി അറിയപ്പെടുന്ന മാതൃമല ശ്രീരാജരാജേശ്വരി ക്ഷേത്രത്തിലെ തിരുവുത്സവം മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 2 വരെ നടക്കും.
31ന് രാവിലെ 8ന് പ്രസിദ്ധമായ കാര്‍ത്തിക പൊങ്കാല നടക്കും. തമിഴ്നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള ഭക്തജനങ്ങളും ഇതില്‍ പങ്കാളികളാകും. മൂന്നാം ദിവസമായ ഏപ്രില്‍ 2ന് പ്രതിഷ്ഠാദിന മഹോത്സവം നടക്കും. പ്രസിദ്ധമായ മാതൃമല കയറ്റവും തീര്‍ത്ഥാടനവും അന്ന് രാവിലെ 10 മണിക്ക് ആരംഭിക്കും. രാവിലെ 11.30നാണ് നാളികേരം ശ്രീകോവിലിന് പ്രദിക്ഷണമായി ഉരുട്ടി തിരുനടയില്‍ സമര്‍പ്പിക്കുന്ന നാളികേരസമര്‍പ്പണം നടക്കുന്നത്.
താന്ത്രിക കുലപതി തന്ത്രിമുഖ്യന്‍ കടിയക്കോല്‍ ഇല്ലം കൃഷ്ണന് നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തിലും ക്ഷേത്രം മേല്‍ശാന്തി വാഴപ്പള്ളി പുല്ലാനശേരില് ഗോവിന്ദന് നമ്പൂതിരി യുടെ സഹകാര്‍മ്മികത്വത്തിലുമാണ് ഉത്സവചടങ്ങുകള്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: