പാരീസ്: ഹോളണ്ട് ഫുട്ബോള്‍ ടീം കോച്ച് ഡാനി ബ്ലൈന്‍ഡിനെ മാറ്റി.ലോകകപ്പ് യോഗത്യാ റൗണ്ടില്‍ ഹോളണ്ട് ബള്ഗേറിയയോടെ തോറ്റതിനെ തുടര്‍ന്നാണ് ഡാനിയെ മാറ്റിയത്.
സോഫിയിയില് നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളിനാണ് ബള്‍ഗേറിയ ഹോളണ്ടിനെ തകര്‍ത്തത്.ഈ തോല്‍വി ഹോളണ്ടിന്റെ ലോകകപ്പ് ഫൈനല്‍ മോഹങ്ങള്‍ക്ക് തിരിച്ചടിയായി.ടീം തോറ്റ് 24 മണിക്കൂര്‍ തികയും മുമ്പ് ഡാനിയെ ഒഴിവാക്കി.
അമ്പത്തിയഞ്ചുകാരനായ ഡാനി 2015 ജൂലൈയിലാണ് ഹോളണ്ടിന്റെ കോച്ചായത്.കാര്യങ്ങള്‍ ഇങ്ങനെ അവസാനിച്ചതില്‍ ദുഖമുണ്ടെന്ന് ഡാനി പറഞ്ഞു.
ലോകകപ്പില്‍ മൂന്ന് തവണ രണ്ടാം സ്ഥാനക്കാരായ ടീമാണ് ഹോളണ്ട്.ഇനി അത്ഭുതങ്ങള്‍ സംഭവിച്ചെങ്കില്‍ മാത്രമെ അവര്‍ക്ക് ലോകകപ്പ് ഫൈനല്‍ റൗണ്ടില്‍ കടക്കാനാകൂ.2016 ലെ യൂറോ ചാമ്പ്യന്‍ഷിപ്പിനും യോഗ്യതനേടാന്‍ ഹോളണ്ടിന് കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: