കോട്ടയം: ചങ്ങനാശ്ശേരി -തിരുവല്ല ഇരട്ടപ്പാത ഇന്ന് കമ്മീഷന് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആലപ്പുഴ വഴി വഴിതിരിച്ചുവിടുന്ന ട്രെയിനുകള്‍: ബംഗളൂരു- കന്യാകുമാരി (16526), കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി(12081), തിരുവനന്തപുരം – ഹൈദരാബാദ് ശബരി(17229) , കന്യാകുമാരി – മുംബൈ ജയന്തി(16382), ന്യൂദല്‍ഹി-തിരുവനന്തപുരം കേരള(12626, 12625 ഇരു ദിശകളിലും). വഴിതിരിച്ചുവിടുന്ന ട്രെയിനുകള്‍ ഹരിപ്പാട്, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജങ്ഷന് എന്നിവിടങ്ങളില്‍ നിര്‍ത്തും.
പൂര്‍ണമായും റദ്ദാക്കുന്ന പാസഞ്ചറുകള്‍: കൊല്ലം-കോട്ടയം(56394/56393), കോട്ടയം വഴിയുള്ള എറണാകുളം – കൊല്ലം മെമു സര്‍വീസുകള്‍ (66307/66308 , 66300/66301), ആലപ്പുഴ വഴിയുള്ള കൊല്ലം-എറണാകുളം മെമു (66302/66303) , ആലപ്പുഴ വഴിയുള്ള എറണാകുളം-കായംകുളം – പാസഞ്ചര്‍ (56381/56382).
ഭാഗികമായി റദ്ദാക്കുന്നവ: പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചറുകള്‍ (56365/56366)കോട്ടയം -പുനലൂര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ ഓടില്ല. എറണാകുളം-കായംകുളം (56387/56388)പാസഞ്ചറുകള്‍ കോട്ടയം – കായംകുളം സ്റ്റേഷനുകള്‍ക്കിടയില്‍ ഓടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: