വൈപ്പിന്‍: പടുകൂറ്റന്‍ ശക്തിപ്രകടനത്തോടെ കേരള പുലയര്‍ മഹാസഭ ജില്ലാ സമ്മേളനത്തിനു സമാപനം. ഞാറയ്ക്കല്‍ ജയ്ഹിന്ദ് മൈതാനിയില്‍നിന്ന് ആരംഭിച്ച് മാലിപ്പുറം സ്വാതന്ത്ര്യ മൈതാനത്ത് പ്രകടനം സമാപിച്ചു. തുടര്‍ന്നു നടന്ന യോഗം മുന്‍ മന്ത്രി എസ്. ശര്‍മ്മ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി. കെ. അനില്‍കുമാര്‍ അദ്ധ്യക്ഷനായി.
സംസ്ഥാന ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. കാലത്തിന്റെ സന്ദേശം തിരിച്ചറിഞ്ഞ് സമുദായത്തെ ശക്തിപ്പെടുത്തുകയും രാജ്യ വികസനത്തില്‍ പങ്കാളിയാകുകയുമാണ് കര്‍ത്തവ്യമെന്ന് സുരേഷ് ഓര്‍മ്മിപ്പിച്ചു.
വിവിധ മേഖലകളില്‍ മികവു പ്രകടിപ്പിച്ചവരെ യോഗം അനുമോദിച്ചു. മുന്‍ എംഎല്‍എ: വി. കെ. ബാബു, സംഘടനാ സെക്രട്ടറി കെ. എ. തങ്കപ്പന്, വര്‍ക്കിങ് പ്രസിഡന്റ് വി. സി. ശിവരാജന് തുടങ്ങിയവര്‍ സംസാരിച്ചു.
പരിഷ്കാരവും വികസനവും വരുമ്പോള്‍ പട്ടികജാതിക്കാര്‍ തൊഴില്‍ മേഖലയില്‍നിന്ന് അകറ്റപ്പെടുകയാണെന്ന് കേരള പുലയര്‍ മഹാസഭ ഉപദേശക സമിതി ചെയര്മാന് ടി. വി. ബാബു പറഞ്ഞു. മാലിപ്പുറത്ത് ഞായറാഴ്ച ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. സമൂഹത്തെ മുഖ്യ ധാരയിലെത്തിക്കാനും പുലയന്റെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാനും സംഘടന മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അനില്‍കുമാര്‍ അദ്ധ്യനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: