പെരുമ്പാവൂര്‍: വിശുദ്ധയായി പ്രഖ്യാപിക്കാനിരിക്കുന്ന സിസ്റ്റര്‍ റാണി മരിയയുടെ വീട് ബിജെപി ന്യൂനപക്ഷമോര്‍ച്ചയുടെ നേതൃത്വത്തില്‍ റിച്ചാര്‍ഡ് ഹെ എംപി സന്ദര്‍ശിച്ചു. പെരുമ്പാവൂര്‍ പുല്ലുവഴിയിലുള്ള വീട്ടില്‍ എംപി കുടുംബത്തോടൊപ്പം പങ്കുചേര്‍ന്നു. സിസ്റ്റര്‍ റാണിമരിയയുടെ ജീവചരിത്രം കുടുംബാംഗങ്ങള്‍ റിച്ചാര്‍ഡ്ഹെ എംപിക്ക് സമ്മാനിച്ചു.
ബിജെപി ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്, സംസ്ഥാന സമിതിയംഗം ഡെന്നിജോസ്, ന്യൂനപക്ഷമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ബിജു ഹസ്സന്, വൈസ്പ്രസിഡന്റ് സുബിന് പോള്‍ പൂണേലി എന്നിവര്‍ എംപിക്കൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: