ബെർലിൻ: ബെർലിനിലെ ബോഡെ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന കൂറ്റന്‍ സ്വര്‍ണം നാണയം മോഷണം പോയി. രാജ്ഞിയുടെ ചിത്രം ആലേഖനം ചെയ്ത ബിഗ് മാപ്പിൾ ലീഫ് എന്ന് അറിയപ്പെടുന്ന ഈ സ്വര്‍ണ നാണയത്തിന് ഒരു മില്യൺ കനേഡിയൻ ഡോളാറാണ് മുഖവില. അതായത് ഏകദേശം 26 കോടിയോളം രൂപ.
24 കാരറ്റ് ശുദ്ധ സ്വർണത്തിൽ തീർത്ത നാണയത്തിന് 100 കിലോ ഭാരമാണുള്ളത്. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാണ് മോഷണം നടന്നതെന്ന് കരുതുന്നു. മ്യൂസിയത്തിന്റെ ജനാലവഴിയാണ് മോഷ്ടാക്കൾ അകത്തുകടന്നത്. വലിയ നാണയമായതിനാൽ ഒറ്റയ്ക്ക് ഒരാൾക്ക് കളവ് നടത്താൻ കഴിയില്ല. ഒന്നിലേറെപേർ മോഷണത്തിനു പിന്നിലുണ്ടാവാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്.
സമീപത്തെ ട്രെയിൻ പാളത്തിൽനിന്നും ഒരു ഏണി പോലീസുകാർക്ക് ലഭിച്ചിട്ടുണ്ട്. ഇത് മോഷ്ടാക്കൾ ഉപയോഗിച്ച ശേഷം ഉപേക്ഷിച്ചതാണെന്നാണ് കരുതുന്നത്. 53 സെന്റിമീറ്റർ (20.9 ഇഞ്ച്) വ്യാസമുള്ള മൂന്ന് സെന്റീമീറ്ററോളം (1.18 ഇഞ്ച്) കട്ടിയുള്ളതാണ് നാണയം. 999.99 മാറ്റുള്ള ഈ സ്വര്‍ണനാണയത്തിന്റെ ഒരു വശത്ത് എലിസബത്ത് രാജ്ഞി(2nd)യുടെയും മറ്റു വശത്ത് മാപ്പിള്‍ ഇലകളും ആലേഖനം ചെയ്തിരിക്കുന്നു.
2010 മുതലാണ് ഈ നാണയം മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: