ശാസ്താംകോട്ട: ഇടത് ഭരണ ക്രിക്കറ്റ് മാച്ചില്‍ വിക്കറ്റ് ഓരോന്നായി തെറിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. വിളന്തറയില്‍ നടത്തിയ രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലാവലിന്‍ കേസ് വിധി വരുമ്പോള്‍ ക്യാപ്റ്റന്റെ വിക്കറ്റും തെറിക്കും. അധാര്‍മികതയുടെ കൂടാരമാണ് എല്‍ഡിഎഫ് മന്ത്രിസഭയെന്നും ചൂണ്ടിക്കാട്ടി. ചടങ്ങിന് പടിഞ്ഞാറെ കല്ലട പഞ്ചായത്ത് പ്രസിഡന്റ് ഓമനക്കുട്ടന്‍പിള്ള അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഏ. ഗോപിനാഥ്, മണ്ഡലം പ്രസിഡന്റ് രാജേന്ദ്രന്‍പിള്ള, സംസ്ഥാനസമിതി അംഗം മാലുമേല്‍ സുരേഷ്, നേതാക്കളായ ഡി.സുരേഷ്, പാര്ത്ഥപണിക്കര്, കമലാസനന്‍പിള്ള, വിളന്തറ സന്ദീപ്, മിനി ശിവരാമന്, വിജയശ്രീ, ജോസഫ്, അജി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: