കുണ്ടറ: വിദ്യാര്‍ത്ഥിനിയുടെ പടം വാട്സ് ആപ്പില്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച അധ്യാപകന് പോലീസ് കസ്റ്റഡിയില്‍.
കുണ്ടറ കേരളപുരത്തെ സ്കൂളിലെ സ്മാര്‍ട്ട് ക്ലാസ് അധ്യാപകന് കല്ലട കൊടുവിള ജെസ്സി മന്ദിരത്തില്‍ ജിത്തു (25)വാണ് പിടിയിലായത്. സ്കൂളിലെ സ്മാര്‍ട്ട് ക്ലാസ്സ് അദ്ധ്യാപകന് സ്മാര്‍ട്ടാക്കാന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ചിത്രം വാട്സ് ആപ്പ് ഗ്രൂപ്പില്‍ ഇടുകയായിരുന്നു.
സ്മാര്ട്ടാവുന്നതിനിടയില് വിദ്യാര്‍ത്ഥിനിയുമായി അഭിപ്രായ വ്യത്യാസമുണ്ടായപ്പോള്‍ ഫോട്ടോ മോര്‍ഫ് ചെയ്ത് പോസ്റ്റ് ഇടുകയായിരുന്നു. ഇത് കണ്ട് വിദ്യാര്‍ത്ഥിനി താന്‍ മോശമാക്കപ്പെട്ടത് മനസ്സിലാക്കി ആത്മഹത്യാ ഭീഷണി മുഴക്കുകയും ഇന്നലെ സ്കൂളിലെത്തിയ വിദ്യാര്‍ത്ഥിനിയുടെ രക്ഷകര്‍ത്താക്കള്‍ അദ്ധ്യാപകനെ കൈകാര്യം ചെയ്യുകയായിരുന്നു.
രക്ഷകര്‍ത്താക്കളും രാഷ്ട്രീയ പാര്‍ട്ടികളും വിവരം അറിഞ്ഞ് സ്കൂളിന്റെ മുന്നില്‍ തടിച്ചുകൂടി മുദ്രവാക്യം വിളികളും പ്രതിഷേധങ്ങളും ഉണ്ടായി. ബിജെപിയും യുവമോര്‍ച്ചയും ഉള്‍പ്പടെയുള്ള രാഷ്ട്രീയസംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയതിനെത്തുടര്‍ന്ന് കൊല്ലത്ത് നിന്നും കൊട്ടാരക്കരയില്‍ നിന്നും വന്‍പോലീസ് സംഘം സ്ഥലത്തെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: