കൊച്ചി: വ്യവസായിയായ ജൂബി പൗലോസിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ സിപിഎം എറണാകുളം ജില്ലകമ്മിറ്റി അംഗവും കളമശേരി മുന്‍ ഏരിയാ സെക്രട്ടറിയുമായ സക്കിര്ഹുസൈനെ പാര്‍ട്ടി അന്വേഷണ കമ്മിഷന് കുറ്റവിമുക്തനാക്കി.
അന്വേഷണം നടത്തിയ എളമരം കരീമിന്റെ നേതൃത്വത്തിള്ള കമ്മിഷന് സക്കീര്‍ ഹുസൈന് ചെറിയ ജാഗ്രത കുറവുണ്ടായി എന്ന് മാത്രമാണ് കണ്ടെത്തിയിരിക്കുന്നത്. സക്കീര്‍ ഹുസൈന് തെറ്റ് ചെയ്തിട്ടില്ലെന്നും ബന്ധപ്പെട്ട കമ്മിറ്റികളുമായി കൂടിയാലോചന നടത്താതെ ഇരുന്നത് ജാഗ്രത കുറവാണെന്നുമാണ് കമ്മിഷന്റെ കണ്ടെത്തല്‍. കമ്മിഷന് റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്. ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.
പാര്‍ട്ടി ക്ലീന്‍ചിറ്റ് നല്‍കിയെങ്കിലും ഏരിയാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് സക്കീര്‍ ഹുസൈനെ തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ സംസ്ഥാന കമ്മിറ്റി അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല. കേസില്‍ പോലീസ് അന്വേഷണം നടന്നു വരുന്നതിനിടെയാണ് സക്കീറിനെ പാര്‍ട്ടി കുറ്റവിമുക്തനാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: