കൊച്ചി: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രമുഖ തിരക്കഥാകൃത്ത് മുഹമ്മദ് ഹാഷിറിന് മൂന്നര വർഷത്തെ തടവും 40,000 രൂപ പിഴയും. എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
വീട്ടുകാർക്ക് വേറെ ആരുമില്ലെന്നും മുമ്പ് വേറൊരു കുറ്റ കൃത്യത്തിലും ഏർപ്പെട്ടിട്ടില്ലെന്നും പ്രതി കോടതിയിൽ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷയിൽ ഇളവ് നൽകിയത്. 2014ല്‍ കൊച്ചി മരടിലെ ഒരു ഫ്ളാറ്റില്‍ വച്ച് അയൽപക്കത്തുള്ള യുവതിയെ ഇയാൾ കടന്ന് പിടിക്കുകയായിരുന്നു. പിന്നീട് അറസ്റ്റ് ചെയ്ത ഇയാളുടെ ഫ്ളാറ്റിൽ നിന്ന് പോലീസ് കഞ്ചാവ് പിടിച്ചെടുത്തിരുന്നു.
ദുൽഖർ സൽമാൻ നായകനായി സമീർ താഹിർ സംവിധാനം ചെയ്ത നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, എന്ന സിനിമയുടെ തിരക്കഥാകൃത്താണ്. അഞ്ചു സുന്ദരികൾ സിനിമയിലെ ആമി എന്ന സിനിമയുടെ തിരക്കഥ എഴുതിയതും മുഹമ്മദ് ഹാഷിറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: