തൊടുപുഴ: ടാപ്പിങ് നടക്കുന്ന റബ്ബര്‍ തോട്ടത്തില്‍ കുപ്പിച്ചില്ല് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ തള്ളിയതായി പരാതി. മുതലക്കോടം മാവിന്‍ചുവടിന് സമീപം പറപ്പിള്ളില്‍ ശ്രീകുമാറിന്റെ റബ്ബര്‍ തോട്ടത്തിലാണ് കുപ്പിച്ചില്ല് കൂട്ടിയിട്ടിരിക്കുന്നത്. ടാപ്പിങ് നടത്തുന്ന തോട്ടത്തില്‍ മനപൂര്‍വം കുപ്പിച്ചില്ലുകള്‍ കൊണ്ടിട്ടതാണെന്ന് കരുതുന്നു. ഈ ഭാഗങ്ങളിലുള്ള ഇടറോഡുകളുടെ വശങ്ങളിലുള്ള സ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് പതിവാണ്. സമീപത്ത് താമസിക്കുന്നവരുടെ കണ്ണ് വെട്ടിച്ചാണ് സാമൂഹ്യ വിരുദ്ധര്‍ മാലിന്യം തള്ളുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: