തൃശൂര്‍: അയ്യന്തോള്‍ ഗവ. എച്ച്.എസ്.എസ് എബിവിപി യൂണിറ്റിന്റെ ഉദ്ഘാടനവും പതാക ഉയര്‍ത്തലും ബിജെപി ഏരിയ ജനറല്‍ സെക്രട്ടറി രതീഷ് കടവില്‍ നിര്‍വഹിച്ചു. ഗവ. ലോ കോളേജ് എബിവിപി ഭാരവാഹികളായ വൈശാഖ്, നിമിഷ, സ്റ്റിനി ജോണ്‍, വിനായക്, പ്രത്യാശ്, റിച്ചാര്‍ഡ് എന്നിവര്‍ പങ്കെടുത്തു. യൂണിറ്റ് പ്രസിഡന്റായി ശരത്തിനേയും യൂണിറ്റ് ജനറല്‍ സെക്രട്ടറിയായി വൈശാഖിനേയും തെരഞ്ഞെടുത്തു. അമല്‍ കൃഷ്ണ (വൈസ് പ്രസിഡന്റ്), യദു കൃഷ്ണന് (ട്രഷറര്‍), ശ്രുതി, രമ്യ, വിഷ്ണു, സഞ്ജയ്, സജാസ് (കോ ഓര്ജിനേറ്റര്മാര്) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: