കുന്നംകുളം: തൃശൂര്‍ ജില്ലാ ഓട്ടോറിക്ഷ മസ്ദൂര്‍ സംഘം മേഖല സമ്മേളനം മേഖല പ്രസിഡണ്ട് ബിജു കെ.ജി യുടെ അധ്യക്ഷതയില്‍ നടന്നു.
ജില്ലാ സെക്രട്ടറി എം.എം വത്സന് ഉദ്ഘാടനം ചെയ്തു. ഇന്‍ഷൂറന്‍സ് പ്രീമിയം, മീറ്റര്‍ പിഴ 2000 രൂപയാക്കി വര്‍ദ്ധിപ്പിച്ചത് എന്നിവ പിന്‍വലിക്കുക, സര്‍ക്കാര്‍ പീഡനം നിര്‍ത്തലാക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിപിടിച്ചുകൊണ്ട് സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് യോഗത്തില്‍ സൂചിപ്പിച്ചു. കുന്നംകുളം മേഖല പ്രസിഡണ്ട് കെ.കെ തിലകന്, എം.സി ബാബു, കെ.എം ബോബി, മണികണ്ഠന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: