കണ്ണൂര്‍: സംഘര്ഷരഹിതസമൂഹസൃഷ്ട്ടി എന്ന ലക്ഷ്യവുമായി ആര്‍ട് ഓഫ് ലിവിങ് കേരളയുടെ നേതൃത്വത്തില്‍ നഗരങ്ങളിലും നാട്ടുമ്പുറങ്ങളിലും ആര്‍ട് ഓഫ് ലിവിങ് സൗജന്യ പരിശീലന പദ്ധതിയായ നവചേതന നടപ്പിലാക്കുന്നു. തലശ്ശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം പരിസരത്ത് 30 മുതല്‍ ഏപ്രില്‍ 2 വരെ വൈകീട്ട് 6.30 മുതല്‍ 8 വരെ സമയങ്ങളിലായിരിക്കും പരിപാടി നടക്കുക.
സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന അക്രമസ്വഭാവത്തിന്റെയും, ലൈംഗീകാതിക്രമണങ്ങളുടെയും അശാന്തിയുടെയും കാര്യത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന കേരളത്തില്‍ ആത്മീയതയിലൂന്നിയ ലളിതമായ സാധനയിലൂടെയും ബോധവത്കരണത്തിലൂടെയും വ്യക്തികളിലും സമൂഹത്തിലും വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാനാണ് നവചേതന പദ്ധതിയിലൂടെ ശ്രീശ്രീരവിശങ്കര്‍ജി ലക്ഷ്യമിടുന്നതെന്ന് ആര്‍ട് ഓഫ് ലിവിങ് നവചേതന സംസ്ഥന കോര്‍ഡിനേറ്റര്‍ ഏകനാഥ് പുത്തന്‍കുടി അറിയിച്ചു. ലളിതമായ യോഗ, പ്രാണായാമം, ധ്യാനം, പ്രായോഗിക ജ്ഞാനം,സത്സംഗ് തുടങ്ങിയ വിവിധ തലങ്ങളിലൂടെ കടന്നുപോകുന്ന ഈ സൗജന്യപരിശീലനത്തില് പ്രവേശനത്തിന് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍: 8089312678, 9446264 243
പ്രതികരിക്കാൻ ഇവിടെ എഴുതുക: