കോട്ടയം: ശ്രീനാരായണ ദര്‍ശനോത്സവം 2017 ഏപ്രില്‍ 2 മുതല്‍ 5 വരെ നാഗമ്പടംശ്രീ മഹാദേവ ക്ഷേത്രാങ്കണത്തില്‍ നടക്കും.
എസ് എന്‍ഡിപി യോഗം കോട്ടയം യൂണിയന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. യോഗം നേതാക്കള്‍ ശ്രീ നാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് ഭാരവാഹികളായ സന്യാസിമാര്‍, സാമൂഹിക സാംക്കാരിക നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും.
ഏപ്രില്‍ 2 ന് രാവിലെ 10ന് നടക്കുന്ന യൂണിയന് പ്രസിഡണ്ട് എം മധു അധ്യക്ഷത വഹിക്കുന്ന സമ്മേളനം മുന്‍ ചീഫ് സെക്രട്ടറി ഡോ. ഡി ബാബുപോള്‍ ഉദ്ഘാടനം ചെയ്യും.
സമാപന ദിവസമായ 5ന് നടക്കുന്ന സമ്മേളനം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: