പാലാ: ഭാരതത്തിന്റെ മഹത്തായ സംസ്കാരം പുതു തലമുറയ്ക്ക് പകര്‍ന്നു കൊടുക്കാന്‍ ഓരോരുത്തര്‍ക്കും ബാധ്യതയുണ്ടെന്ന് സിനിമാതാരം ജയറാം പറഞ്ഞു.
അയ്യായിരം വര്‍ഷം പഴക്കമുള്ള മഹത്തായ ഈ സംസ്കാരം ലോകത്ത് മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനാകില്ല. ഇന്ന് പുതുതലമുറ ഈ സംസ്കാരത്തില്‍ നിന്ന് മാറിപ്പോവുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സിനിമയില്‍ അഭിനയിക്കുന്നതിനെക്കാള്‍ കൂടുതല്‍ സന്തോഷം ഉത്സവപ്പറമ്പുകളിലെ ആയിരങ്ങളിലൊരാളായി ചുറ്റിക്കറങ്ങുമ്പോഴാണ് ലഭിക്കാറുള്ളതെന്നും ജയറാം തുടര്‍ന്നു. ഉള്ളനാട് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ചുറ്റമ്പല സമര്‍പ്പണ ഭാഗമായി നടത്തിയ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരയോഗം പ്രസിഡന്റ് അജിത് സി. നായര്‍ അദ്ധ്യക്ഷത വഹിച്ചു.
മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ് യൂണിയന് വൈസ് പ്രസിഡന്റ് ഷാജി കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് സി.ആര് നാരായണന് നായര്‍ വിശിഷ്ടാതിഥിയായിരുന്നു.
പി.എന്‍ ഷാജി, പി.ജി ബെന്നി, സുഷമ ഗോപാലകൃഷ്ണന്, എസ്.ഡി സുരേന്ദ്രന് നായര്‍, റ്റോമി ഫ്രാന്‍സീസ് പൊരിയത്ത്, നാരായണന് നായര്‍ പുത്തന്‍പുരയ്ക്കല്‍, മോളി ബേബി, പി.എന്‍. മോഹനന്, എം.വി ബാബു, സാബു എ. തോമസ്, പി.എ. രാജേഷ്, സരോജിനി രാജപ്പന് കാഞ്ഞിരമറ്റം തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: