ആലപ്പുഴ: കേരള വേലന്‍ മഹാസഭയുടെ 34-ാമത് സംസ്ഥാന സമ്മേളനം 31, ഏപ്രില്‍ ഒന്ന് തീയതികളില്‍ ചേര്‍ത്തല ടൗണ്‍ഹാളില്‍ നടക്കും. 31ന് രാവിലെ 10ന് സംസ്ഥാന കമ്മറ്റിയോഗം, ഒന്നിന് രാവിലെ 10ന് പ്രതിനിധി സമ്മേളനം മന്ത്രി പി. തിലോത്തമന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍.വി. ശശിധരന് അദ്ധ്യക്ഷനാകും.
വൈകിട്ട് അഞ്ചിന് പൊതുസമ്മളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഉദ്ഘാടനം ചെയ്യും. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്, സജി ചെറിയാന്, എം. ലിജു തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍.വി. ശശിധരന്, ജനറല്‍ സെക്രട്ടറി എം.എസ്. ബാഹുലേയന്, ശങ്കു ചേര്‍ത്തല എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: