തിരുവനന്തപുരം: സാമ്പത്തിക വര്‍ഷാവസാനത്തിലെ ട്രഷറി ഇടപാടുകള്‍ സുതാര്യമാക്കാന്‍ ധനവകുപ്പ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. എല്ലാ വകുപ്പ് മേധാവികളും ഡിഡിഒമാരും മാര്‍ച്ച് 30 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ബില്ലുകള്‍ ട്രഷറിയില്‍ സമര്‍പ്പിക്കണം. അതിനു ശേഷമുള്ളവ സ്വീകരിക്കില്ല.
നടപ്പ് സാമ്പത്തിക വര്‍ഷത്തെ അലോട്ട്മെന്റുകള്‍ 29ന് മുമ്പ് ട്രഷറികളില്‍ സമര്‍പ്പിച്ചെന്ന് ബന്ധപ്പെട്ട നിയന്ത്രണാധികാരികള്‍ ഉറപ്പുവരുത്തണം. അതിനുശേഷമുള്ള സ്വീകരിക്കില്ല. നിര്‍ദിഷ്ട സമയപരിധിക്കുള്ളില്‍ ട്രഷറികളില്‍ സ്വീകരിച്ച ബില്ലുകളില്‍ 31 ന് രാത്രി 12 ന് മുമ്പ് മാറ്റി നല്കാന് കഴിയാതെ വരുന്നവ ട്രഷറി ക്യൂവില്‍ ഉള്‍പ്പെടുത്തി അടുത്ത സാമ്പത്തിക വര്‍ഷത്തിലെ തുടര്‍ദിവസങ്ങളില്‍ മാറി നല്‍കും.
ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് തുക മാറി നല്‍കുന്നതിനുള്ള സംവിധാനം ട്രഷറികളില്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ വകുപ്പുകളുടെ റ്റിഎസ്ബി, ബാങ്ക് അക്കൗണ്ടുകളിലേക്ക് ഈ ഇനത്തില്‍ മൊത്തമായി ഫണ്ട് മാറി നല്‍കുന്നതല്ലെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: