വിശാഖപട്ടണം: ഇന്ത്യ ബിയും തമിഴ്നാടും തമ്മിലുളള ദേവധര്‍ ട്രോഫി ഫൈനല്‍ മത്സരം ഇന്ന് ഇവിടെ ആരംഭിക്കും.
പാര്‍ഥിവ് പട്ടേല്‍ നയിക്കുന്ന ഇന്ത്യ ബി ക്കാണ് മുന്‍തൂക്കം.ലീഗ് മത്്സരത്തില്‍ തമിഴ്നാടിനെയും ഇന്ത്യ എ ടീമിനെയും അവര്‍ അനായാസം തോല്‍പ്പിച്ചിരുന്നു.
ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ട ശിഖിര്‍ ധവാന്, ദിനേശ് കാര്‍ത്തിക് , മനീഷ് പാണ്ഡെ തുടങ്ങിവര്‍ ഇവിടെ മത്സരിക്കുന്നുണ്ട്. ഇന്ത്യ ബി ടീമംഗായ ധവാന് കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
മനീഷ് പാണ്ഡെ തമിഴ്നാടിനെതിരായ മത്സരത്തില്‍ സെഞ്ചുറി നേടി ഇന്ത്യ ബിയെ വിജയത്തിലെത്തിച്ചു. ഈ മത്സരത്തില്‍ മികവ് കാട്ടുന്നവരെ ചാമ്പ്യന്‍സ് ട്രോഫിക്കുളള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: