പോത്തന്‍കോട്: പഞ്ചായത്തില്‍ തിങ്കളാഴ്ച അവതരിപ്പിച്ച ബഡ്ജറ്റില്‍ സര്‍ക്കാരിന്റെ പുതിയ പദ്ധതിയായ നവകേരള മിഷനെ തഴഞ്ഞതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ബഡ്ജറ്റ് ബഹിഷ്കരിക്കുകയും ബിജെപി അംഗങ്ങള്‍ ബഡ്ജറ്റ് കോപ്പി കത്തിക്കുകയും ചെയ്തു. ആര്‍ദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസം, ഹരിതകേരളം എന്നീ പദ്ധതികളും കുടുംബശ്രീക്കും കുടിവെള്ളത്തിനും ആവശ്യമായ തുക വകയിരുത്തിയിട്ടില്ലെന്ന് ബിജെപി അംഗങ്ങള്‍ ആരോപിച്ചു. ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ ഇരട്ടിയാക്കിയതല്ലാതെ സാധാരണ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന ഒന്നും ബഡ്ജറ്റില്‍ ഇല്ലെന്ന് ബിജെപി അംഗം എം.ബാലമുരളി പറഞ്ഞു. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ പലതും ബഡ്ജറ്റില്‍ ഇടം നേടിയില്ലെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. വൈസ് പ്രസിഡന്റ് ഷീന മധു അവതരിപ്പിച്ച ബഡ്ജറ്റില്‍ 34,16,63,961 കോടി വരവും 34,04,73,300 കോടി ചിലവും 11,90,661 രൂപ മിച്ചവും പ്രതീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: