കുഴിത്തുറ: കൊല്ലങ്കോട് വെങ്കഞ്ഞി വട്ടവിള ഭദ്രകാളി ക്ഷേത്രത്തില്‍ ഇക്കൊല്ലം 1458 നേര്‍ച്ച തൂക്കം ഉണ്ടായിരിക്കും.ഇതില്‍ നാല് ദേവീതൂക്കം,1424 കുഞ്ഞുങ്ങളുടെ നേര്‍ച്ചതൂക്കം,പുറമെ 30 പകര തൂക്കവും ഉല്‍പ്പെടും. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് തൂക്കനേര്‍ച്ച നറുക്കെടുപ്പും കാപ്പുകെട്ടും നടന്നത്.വ്യാഴാഴ്ച പ്രസിദ്ധമായ തൂക്ക നേര്‍ച്ചയും നടക്കും.തൂക്ക നേര്‍ച്ചക്കുള്ള എല്ലാ മുന്ഒരുക്കങ്ങളും,സുരക്ഷാ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അഡ്വ.വി.സുകുമാരന്‍ നായര്‍ പ്രസിഡന്റ്ും,ബി.മണികണ്ഠന് നായര്‍ സെക്രട്ടറിയുമായുള്ള ഭരണസമിതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: