വാഷിങ്ടെണ്‍: വൈറ്റ് ഹൗസ് വളപ്പിനുള്ളില്‍ അതിക്രമിച്ചു കടന്നയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. കയ്യില്‍ പൊതിക്കെട്ടുമായി സമീപിച്ച ഇയാളെ രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറി. ഇയാളുടെ കയ്യിലിരുന്ന പൊതിക്കെട്ട് പരിശോധിക്കാന്‍ ബോംബ് സ്ക്വാഡ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധിക്കുകയാണ്.
വൈറ്റ് ഹൗസിലേയ്ക്കുള്ള റോഡുകള്‍ അടച്ചിടുകയും, ജീവനക്കാരെയും മാധ്യമ പ്രവര്‍ത്തകരെയും സുരക്ഷിതമായി മാറ്റി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും, വൈസ് പ്രസിഡന്റും മൈക്ക് പെന്‍സും ഓഫീസിലുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിന്റെ വേലി ചാടി കടക്കാന്‍ ശ്രമിച്ച യുവതിയെ അറസ്റ്റ് ചെയ്തിരുന്നു. മാര്‍സി ആന്ഡേഴ്സണ് വാഹല് ആണ് ഈ മാസം മൂന്നാം തവണ അറസ്റ്റ് ചെയ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: