തിരുവനന്തപുരം: ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയെ പുതിയ ചീഫ് സെക്രട്ടറിയാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ചീഫ് സെക്രട്ടറിയായിരുന്ന എസ് എം വിജയാനന്ദ് ചൊവാഴ്ച വിരമിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നിയമനം.
ചീഫ് സെക്രട്ടറി സ്ഥാനത്തെത്തുന്ന മൂന്നാമത്തെ വനിതയാണ് നളിനി നെറ്റോ. കേരളത്തിലെ ആദ്യ വനിതാ ചീഫ് ഇലക്ടറൽ ഓഫീസറായിരുന്നു നളിനി നെറ്റോ. 1981 ൽ ഐ.എ.എസ് നേടിയ നളിനി സംസ്ഥാന ടൂറിസം ഡയറക്ടർ, നികുതി സെക്രട്ടറി, സഹകരണ രജിസ്ട്രാർ, ഇറിഗേഷൻ സെക്രട്ടറി, ഗതാഗത സെക്രട്ടറി, തിരുവനന്തപുരം ജില്ലാ കളക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
സുബ്രതാ ബിശ്വാസായിരിക്കും പുതിയ ആഭ്യന്തര സെക്രട്ടറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: