ന്യൂദല്‍ഹി: ലോകത്തെ ഏറ്റവും ഭാരം കൂടിയ വനിതയ്ക്ക് പിന്നാലെ ഭാരമോറിയ പുരുഷനും ചികിത്സ തേടുന്നു. 595 കിലോ ഭാരമുള്ള ജുവാന്‍ പെഡ്രോ ഫ്രാന് കോയാണ് ചികിത്സ തേടി മെക്സിക്കോ ആശുപത്രിയിലെ ഡോക്ടര്‍മാരെ സമീപിച്ചിരിക്കുന്നത്.
മെയ് ഒമ്പതിനാണ് ഫ്രാന്‍കോയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുക. ശസ്ത്രക്രിയ്ക്ക് തയ്യാറെടുക്കുന്നതിനായുള്ള ഭക്ഷണക്രമീകരണത്തിലാണ് ഫ്രാന്‍കോ ഇപ്പോള്‍. ശസ്ത്രക്രിയയ്ക്ക് വേണ്ടി മെക്സിക്കോയിലെ സ്വദേശമായ അക്വാസ്കലിയന്റ്സിലെ ക്ലീനിക്കില്‍ അദ്ദേഹം സ്വയം ചികിത്സ തേടുകയും ചെയ്തു.
മുപ്പത്തിരണ്ടുകാരനായ ഫ്രാന്‍കോ ഇതിനോടകം തന്നെ 30 ശതമാനത്തോളം ഭാരം കുറയ്ക്കുകയും ചെയ്തു. പ്രത്യേകം തയ്യാറാക്കിയ വണ്ടിയില്‍ യാത്ര ചെയ്ത് ക്ലിനിക്കില്‍ ചികിത്സയ്ക്കെത്തിയതോടെയാണ് ഫ്രാന്‍കോ വാര്‍ത്തകളില്‍ ഇടം നേടുന്നത്.
അമിതഭാരത്തോടൊപ്പം പ്രമേഹവും അനുബന്ധ രോഗങ്ങളും ഫ്രാന്‍കോയെ അലട്ടുന്നുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: