തിരുവനന്തപുരം: റദ്ദാക്കിയ എസ്.എസ്.എല്‍.സി കണക്ക് പരീക്ഷ വ്യാഴാഴ്ച നടക്കും. ഉച്ചയ്ക്ക് 1.45 മുതല്‍ 4.30 വരെയാണ് പരീക്ഷ. പരീക്ഷ നടത്തുന്നതിനുളള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി.
ചോദ്യ പേപ്പറില്‍ വീഴ്ചയുണ്ടായതിനെ തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കിയത്. പുതിയ പരീക്ഷ കുറ്റമറ്റരീതിയില്‍ നടത്താനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ചോദ്യപ്പേപ്പറുകള്‍ അതീവ സുരക്ഷിതമായി സംസ്ഥാനത്തെ 2,933 പരീക്ഷാ കേന്ദ്രങ്ങളിലും ലക്ഷദീപിലെയും ഗള്‍ഫ് മേഖലയിലെയും ഒമ്പത്് പരീക്ഷാ കേന്ദ്രങ്ങളിലും എത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: