കൊച്ചി: താപനില 40 ഡിഗ്രിയിലെത്തിയതോടെ ദക്ഷിണേന്ത്യയില്‍ കനത്ത ചൂട്. ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലാണ് ചൂട് കൂടുതല്‍. കേരളത്തില്‍ താരതമ്യേന കുറവ്.
കഴിഞ്ഞ ദിവസം കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറത്തുവിട്ട കണക്കുപ്രകാരം ആന്ധ്രയിലെ അനന്തപൂരിലാണ് കൂടുതല്‍ ചൂട്, 41.7 ഡിഗ്രി സെല്‍ഷ്യസ്. തെലങ്കാനയിലെ ആദിലാബാദ് (41.6), നിസാമാബാദ് (41), മെഹബൂബ് നഗര്‍ (40), മേദക് (40), ആന്ധ്രയിലെ കുര്‍നൂല്‍ (40), കര്‍ണാടകയിലെ കലബുറഗി (40.7), വിജയപുര (40.4), ബെല്ലാരി (40.2), തമിഴ്നാട്ടിലെ തിരുപത്തൂര്‍ (40) എന്നിവിടങ്ങള്‍ പിന്നാലെ. 39.4 ഡിഗ്രി രേഖപ്പെടുത്തിയ പാലക്കാടും വെള്ളാനിക്കരയുമാണ് കേരളത്തില്‍ ചൂട് കൂടുതലുള്ള സ്ഥലങ്ങള്‍.
കേരളത്തില്‍ താപനില ഇയാഴ്ച 40 ഡിഗ്രി കടക്കാന്‍ സാധ്യതയില്ലെങ്കിലും അടുത്തയാഴ്ചയോടെ ഉയര്‍ന്നേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. തെക്കന്‍ തമിഴ്നാട്ടിലെ കടലോര മേഖലയില്‍ അടുത്ത ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത. എന്നാല്‍, ആന്ധ്രയിലും തെലങ്കാനയിലും അടുത്ത ഒരാഴ്ച മഴയ്ക്കു സാധ്യതയില്ലെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: