റോം: സ്ത്രീ തൊഴിലാളികള്‍ക്ക് ആര്‍ത്തവ ദിവസങ്ങളില്‍ മൂന്ന് ദിവസത്തെ അവധി എല്ലാ മാസവും നല്കാന് ഇറ്റാലിയന്‍ പാര്‍ലമെന്റ് തീരുമാനിച്ചു. യൂറോപ്പില്‍ തന്നെ ഈ നിയമം നടപ്പാക്കുന്ന ആദ്യ രാജ്യമാണ് ഇറ്റലി.
നാല് വനിതാ പാര്‍ലമെന്റംഗങ്ങളാണ് ബില്ല് സഭയില്‍ അവതരിപ്പിച്ചത്. ഇതനുസരിച്ച് എല്ലാമാസവും മൂന്ന് ദിവസം ശമ്പളത്തോടെ സ്ത്രീകള്‍ക്ക് അവധി ലഭിക്കും. സാംബിയ, ഇന്‍ഡോനേഷ്യ, ജപ്പാന്, ദക്ഷിണ കൊറിയ, ചൈനയുടെ ചില മേഖലകളിലും ഇപ്പോള്‍ ഇത്തരത്തിലുള്ള അവധി സ്ത്രീകള്‍ക്ക് നല്‍കുന്നുണ്ട്. ബ്രിട്ടനിലെ ഒരു സ്ഥാപനം കഴിഞ്ഞ വര്‍ഷം ഇത്തരം അവധി പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: