ആലപ്പുഴ: നഗരസഭാ ബജറ്റ് സാധാരണക്കാരെ നിരാശപ്പെടുത്തുന്നതാണെന്ന് എല്‍ഡിഎഫ്. കഴിഞ്ഞ ബജറ്റ് നിര്‍ദ്ദേശങ്ങളില്‍ 20ശതമാനം പോലും പൂര്‍ത്തീകരിക്കാന്‍ ഈ ഭരണ സമിതിക്ക് കഴിഞ്ഞില്ല. നഗരസഭയ്ക്ക് ലഭിക്കേണ്ട തനതു വരുമാനം വര്‍ദ്ധിപ്പിക്കേണ്ട ഒരു നിര്‍ദ്ദേശവും ബജറ്റിലില്ല. വിനോദസഞ്ചാര ഭൂപടത്തില്‍ ശ്രദ്ധേയ സ്ഥാനം നേടിയ ആലപ്പുഴയ്ക്ക് നഗരത്തിലെ വിനോദ സഞ്ചാര മേഖലയ്ക്കായി ഒരു നിര്‍ദ്ദേശവും ഇല്ലെന്നും പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഡി. ലക്ഷ്മണനും സെക്രട്ടറി വി.എന്‍. വിജയകുമാറും കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: