കോഴിക്കോട്: ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്സിന്റെ പുനരുദ്ധാരണത്തിന് 20 കോ ടി രൂപ അനുവദിച്ച കേന്ദ്ര സ ര്‍ക്കാരിനെ ബിജെപി ജില്ലാ സമിതി അഭിനന്ദിച്ചു. സാമ്പത്തിക ബാധ്യതയില്‍പ്പെട്ട് പ്രവര്‍ത്തനം മുന്നോട്ടുപോകാത്ത അവസ്ഥയിലായിരുന്ന സ്റ്റീല്‍ കോംപ്ലക്സിനെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ബിജെപി ജില്ലാ സ മിതി ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലെ വ്യവസായ മേഖലയെ സഹായിക്കാന്‍ അനുഭാവപൂര്‍ണ്ണമായ നിലപാടാണ് സ്വീകരിക്കുന്നത്. കേന്ദ്ര സര് ക്കാരിനെ കണ്ണടച്ച് എതിര്ക്കു ന്ന മുന്നണികള്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കണം. സ്റ്റീല്‍ കോംപ്ലക്സിന്റെ വികസനം യാഥാര്‍ത്ഥ്യമാക്കാന്‍ തയ്യാറായ കേന്ദ്ര സര്‍ക്കാരിനെ തൊഴിലാളി സമൂഹം ഒറ്റക്കെട്ടായി പിന്തുണക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ അഭിനന്ദനമര്‍ഹിക്കുന്നുവെന്നും ബിജെ പി ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് അദ്ധ്യക്ഷതവഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: