പാലാ : കുമ്മണ്ണൂര്‍ നടയ്ക്കാംകുന്ന് ഭഗവതിക്ഷേത്രത്തില്‍ മീനഭരണി മഹോത്സവത്തിന് ഇന്ന് തുടക്കമാകും. രാവിലെ 8 ന് അഖണ്ഡനാമജപം ആരംഭിക്കും. വൈകിട്ട് 6.30 ന് വിശേഷാല്‍ ദീപാരാധന, തുടര്‍ന്ന് തായമ്പക, രാത്രി 7 ന് സംഗീതസദസ്സ്, നാളെ 9 ന് ശ്രീബലി എഴുന്നള്ളത്ത്, 1 ന് പ്രസാദമൂട്ട്, വൈകിട്ട് 5 ന് കാഴ്ചശ്രീബലി, വേല സേവ, 7 ന് പഞ്ചാരിമേളം.30-ന് രാവിലെ 6 ന് കുംഭകുട – അമ്മന്കുടഘോഷയാത്രയും അഭിഷേകവും, 8 ന് നാമഘോഷലഹരി, 10 ന് സംഗീതസദസ്സ്, 12.30 ന് തിരുവാഭരണം ചാര്‍ത്തി ഉച്ചപൂജ, തുടര്‍ന്ന് ഭരണി സദ്യ, വൈകിട്ട് 5 ന് നാമസങ്കീര്‍ത്തനം, 6 ന് താലപ്പൊലി വരവ്, 6.30 ന് സമ്പ്രദായ ഭജന, 10 ന് ഗരുഡന് തൂക്കം എന്നിവയാണ് പ്രധാന പരിപാടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: