വൈക്കം: ടി.വി.പുരം പഞ്ചായത്തില്‍ നടക്കുന്ന ഇറച്ചിക്കച്ചവടം ലൈസന്‍സില്ലാതെ.
പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന അനധികൃത ഇറച്ചി കച്ചവടത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്. ലൈസന്‍സില്ലാതെ നടത്തുന്ന കച്ചവടം മൂലം പഞ്ചായത്തിന് ലഭിക്കേണ്ട ലൈസന്‍സ്ഫീസ് ഇനത്തില്‍ വന്‍തുകയാണ് നഷ്ടമാകുന്നത്. ഞായറാഴ്ച ദിവസങ്ങളില്‍ നടക്കുന്ന കച്ചവടമായതിനാല്‍ അധികൃതരുടെ ഭാഗത്തുനിന്നുളള നടപടി ഉണ്ടാകുന്നില്ല എന്നത് കച്ചവടം നടത്തുന്നവര്‍ക്ക് സഹായകമാകുന്നു. രക്തം വാര്‍ന്നോലിക്കുന്ന നിലയില്‍ പൊതുവഴിയുടെ സമീപത്തായി യാതൊരു മറയുമില്ലാത്ത രീതിയിലാണ് കച്ചവടം നടത്തുന്നത്. ഇറച്ചി വാങ്ങുന്നതിനായി എത്തുന്നവരുടെ തിരക്കുമൂലം പലപ്പോഴം ഗതാഗതം തടസ്ലപ്പെടുന്നതും പതിവാണ്. അധികൃതരുടെ അടിയന്തിരശ്രദ്ധ ഇക്കാര്യത്തില്‍ ആവശ്യമാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: