കോട്ടയം: പ്രായപൂര്‍ത്തികാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കൗമാരക്കാരന് ഒളിവില്‍. വൈക്കം സ്വദേശിനിയായ പ്ളസ്ടു വിദ്യാര്‍ത്ഥിനിയാണ് (17) പീഡനത്തിനിരയായത്. പെണ്‍കുട്ടി നാലുമാസം ഗര്‍ഭിണിയാണ്. പ്രതി വൈക്കം കുലശേഖരമംഗലം ചെമ്പകശ്ശേരില്‍ വീട്ടില്‍ ബാബു-ബേബി ദമ്പതികളുടെ മകന് ബിബിന്‍ ബാബു (20) ഒളിവിലാണ്.
ബിബിന്‍ ബാബുവുമായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയെ പ്രതി വീട്ടില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.കുട്ടി ഗര്‍ഭിണിയായതിനു ശേഷം പ്രതി മാതാപിതാക്കളോടൊപ്പം വന്ന് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി പ്രതിയുടെ വീട്ടില്‍ താമസിപ്പിച്ചു. പ്രതിയുടെ മാതാവ് പെണ്‍കുട്ടിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു. പഠനത്തില്‍ മിടുക്കിയായിരുന്ന പെണ്‍കുട്ടി പരീക്ഷ എഴുതാതിരിക്കാന്‍ പ്രതിയുടെ മാതാവ് ഹാള്‍ ടിക്കറ്റ് കീറിക്കളഞ്ഞതിനെ തുടര്‍ന്ന് കുട്ടി സംഭവങ്ങള്‍ സ്കൂള്‍ അധികൃതരെ അറിയിക്കുകയായിരുന്നു.
സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ അധികൃതരെ അറിയിക്കുകയും സംഭവത്തില്‍ പോക്സോ നിയമപ്രകാരം കേസെടുത്തു. ഇതിനെ തുടര്‍ന്ന് പ്രായ പൂര്‍ത്തിയാവുമ്പോള്‍ ഇരുവരും തമ്മിലുള്ള വിവാഹം നടത്തിക്കൊടുക്കാമെന്നും അതു വരെ പെണ്‍കുട്ടി മാതാപിതാക്കളുടെ സംരക്ഷണയില്‍ വളരട്ടെ എന്നും അധികാരികളുടെ മുന്പില് എഴുതി വച്ചു. തുടര്‍ന്നാണ് പ്രതിയും വീട്ടുകാരും ഒളിവില്‍ പോകുന്നത്.പ്രതിയുടെ ബന്ധുക്കള്‍ പെണ്‍കുട്ടിയെയും നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തുകയാണ്.പ്രതിയുടെ പേര് കോടതിയില്‍ പറഞ്ഞാല്‍ പെണ്‍കുട്ടിയുടെ അശ്ളീലചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുന്നുവെന്നാണ് പരാതി.ഇതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി വൈകുന്നുവെന്ന പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: