മുണ്ടക്കയം: ഇരുപതുകാരിയെ പീഡിപ്പിച്ച പെയിന്റിങ് തൊഴിലാളി അറസ്ററില്‍. പുലിക്കുന്ന് ലൈലഭവനില്‍ മോഹനന് ജോണ്‍ (55) നെയാണ് മുണ്ടക്കയം എസ്ഐ പ്രസാദ് ഏബ്രഹാം വര്‍ഗീസ് പിടികൂടിയത്. സംഭവം സബന്ധിച്ചു പൊലീസ് പറയുന്നതിങ്ങനെ്. മോഹനന് ജോണിന്റെ അയവാസിയായ പെണ്‍കുട്ടിയെ കുറചച്ചുനാളുകളായി പീഡിപ്പിച്ചു വരികയായിരുന്നു. കഴിഞ്ഞ രണ്ടു ദിവസം മുമ്പ് പെണ്‍കുട്ടിയ കാണാതായി.
ഇതു സംബന്ധിച്ചു വീട്ടുകാര്‍ നല്കിയ പരാതി അന്വേഷിച്ചു വരുന്നതിനിടയില്‍ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി. തന്നെ അയല്‍വാസിയായ 55 കാരന് പീഡിപ്പിച്ചു വരികയാണന്നും ഇതിലെ മനോ വിഷമം മുലമാണ് വീട്ടില്‍ നിന്നും ഇറങ്ങി പോയതാണന്നും പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്കി.
തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മോഹനന് ജോണ്‍ പിടിയിലായത്. പെണ്‍കുട്ടിയെ രണ്ടു വര്‍ഷം മുന്‍പ് മറ്റൊരാള്‍ പീഡിപ്പിച്ച കേസില്‍ പാസറ്റര്‍ അറസ്റ്റിലായിരുന്നു. കേസ് നിലനില്‍ക്കുന്നതിനിടയിലാണ് വീണ്ടും പെണ്‍കുട്ടി പീഡനത്തിന് ഇരയായിരിക്കുന്നത്. ഇപ്പോള്‍ പിടിയിലായ മോഹനന്‍ജോണ്‍ പെയിന്റിങ് തൊഴിലാളിയും ചിത്രകാരനുമാണ്. കോടതിയില്‍ ഹാജരാക്കി.അഡീഷണല്‍ എസ്.ഐ.എ.എം.മാത്യു, എ.എസ്.ഐ.,മാരായ ശിവനുണ്ണി,എം.ആര്.രാജീവ്, ടി.എസ്.രാജേഷ് എന്നിവരും അറസ്റ്റിനു നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: