തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തോടനുബന്ധിച്ച് പൂര്‍വ്വ സൈനികരെ ആദരിച്ചു. വിവിധ യുദ്ധങ്ങളില്‍ പങ്കെടുത്ത 52 പൂര്‍വ്വസൈനികരെ തിലകകുറി ചാര്‍ത്തിയും ആരതി ഉഴിഞ്ഞും പൊന്നാടയണിച്ചുമാണ് ആദരിച്ചത്. തുടര്‍ന്ന് രാഷ്ട്ര സുരക്ഷാ സമ്മേളനം നടന്നു. ആര്‍മി മേജര്‍ ജനറല്‍ ഡോ. സി. വിവേകാനന്ദന് ഉദ്ഘാടനം ചെയ്തു. സഹകാര്‍ ഭാരതി സംസ്ഥാന പ്രസിഡന്റ് പി. സുധാകരന് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കേണല്‍ ആര്.ജി. നായര്‍ മുഖ്യ പ്രഭാഷണം നടത്തി. ലഫ്റ്റനന്റ് കേണല്‍ എന്‍.സി. നായരെ ആദരിച്ചു. ജി.കെ. സുരേഷ് ബാബു, വി. ജയശങ്കര്‍ പൂജപ്പുര, ക്യാപ്റ്റന്‍ ഗോപകുമാര്‍, ബി.ആര്. ഹരിജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
തുടര്‍ന്ന് ഭക്തിഗീത നിത്യ ജീവിതം എന്ന വിഷയത്തില്‍ ഇന്ത്യന്‍ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് സയന്റിഫിക്ക് ഹെറിട്ടേജ് ഡയറക്ടര്‍ ഡോ. എന്‍. ഗോപാലകൃഷ്ണന് പ്രഭാഷണം നടത്തി. സ്വാഗത സംഘം ചെയര്മാന് ദിനേഷ് പണിക്കര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: