മട്ടാഞ്ചേരി: വിദ്യാഭ്യാസ മേഖലയിലെ വൈരുദ്ധ്യതകളും മത്സരങ്ങളും സമാജിക തകര്‍ച്ചയ്ക്ക് കളമൊരുക്കുമെന്ന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. പൊതുമേഖല വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തണം മലയാളിയുടെ കരുത്ത് വിദ്യാഭ്യാസത്തിന്റെതാണ്. ഇത് നശിച്ചാല്‍ പൊതു ജീവിതം തകരും, കൊച്ചിയില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി ന്റെ ഭാഗമായുള്ള ലഘു സിനിമാ സി.ഡി. പ്രകാശനം ചെയ്യുകയായിരുന്നു സ്പീക്കര്‍. കെ.ജെ. മാക്സി അദ്ധ്യക്ഷത വഹിച്ചു. സിനിമാ താരം ഇര്‍ഷാദ് സി ഡി ഏ റ്റുവാങ്ങി. ഷോര്‍ട്ട് ഫിലിം സംവിധായിക സിംല കാസിം, സന്തോഷ്. സി.എ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: