കൊച്ചി: മറൈന്‍ ഡ്രൈവില്‍ ഇന്നു മുതല്‍ ചക്കഫെസ്റ്റും പുഷ്പമേളയും. കാര്‍ഷിക പുഷ്പമേള, അലങ്കാരമത്സ്യ പ്രദര്‍ശനം, പെറ്റ് ഷോ, ചക്ക ഫെസ്റ്റ് എന്നിവ മേളയുടെ ഭാഗമായി നടത്തുമെന്ന് അഗ്രികള്‍ച്ചറല്‍ അക്വാ പെറ്റ്സ് ബ്രീഡേഴ്സ് ആന്‍ഡ് ട്രേഡേഴ്സ് പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 11 മുതല്‍ രാത്രി 8.30 വരെ നടത്തുന്ന മേള മെയ് രണ്ടിന് സമാപിക്കും. ഇന്ന് രാവിലെ 10ന് മേയര്‍ സൗമിനി ജെയിന് ഉദ്ഘാടനം ചെയ്യും. കാര്‍ഷിക മേള ജിസിഡിഎ ചെയര്മാന് സി.എന്‍. മോഹനനും, ചക്ക ഫെസ്റ്റ് ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദും ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ മേളയുടെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ വി.പി. പ്രിന്‍സണ്‍, ജാക്ക്ഫ്രൂട്ട് പ്രെമോഷന് കണ്‍സോര്‍ഷ്യം വൈസ് പ്രസിഡന്റ് ജയന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: