കൊച്ചി: കേരളത്തിലെ ഇടതുമുന്നണി ഭരണം രാഷ്ട്രീയ മാഫിയാ സംഘങ്ങളുടെ പിടിയിലാണെന്ന് ബിജെപി ദേശീയ സമിതിഅംഗം പി.കെ.കൃഷ്ണദാസ് കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഭരണവീഴ്ചകളുടെ തുടര്‍ച്ചയാണ് കേരളത്തില്‍. നിഷ്ക്രിയമായ സര്‍ക്കാര്‍, നിസംഗനായ മുഖ്യമന്ത്രി, നിരുത്തരവാദികളായ മന്ത്രിമാര്‍, നിസ്സഹായരായ ജനത എന്നതാണ് സ്ഥിതി. ഭരണസ്തംഭനം നിലനില്‍ക്കുന്ന കേരളം ബിജെപിയ്ക്കനുകൂലമായി പാകപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.ആര്. മുരളീധരന് അദ്ധ്യക്ഷനായി. ദേശീയ സെക്രട്ടറി പി.സി. മോഹനന്മാസ്റ്റര്, ബിജെപി സംസ്ഥാന സെക്രട്ടറി സി.ശിവന്‍കുട്ടി, കര്‍ഷകമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഡോ.അനില്‍ വൈദ്യമംഗലം, സി.കെ. ബാലകൃഷ്ണന്, ആര്.സജികുമാര്‍, ഇ.എം.പുരുഷോത്തമന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: