നോയിഡ: ഗ്രെയിറ്റര്‍ നോയിഡയില്‍ കെനിയന്‍ യുവതിക്കു നേരെ ആക്രമണം. ഒല ടാക്സിയില്‍ നിന്നും ഇവരെ വലിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. കെനിയന്‍ സ്വദേശിനിയായ മരിയ ബുറേണ്ടിക്കാണ് (25) മര്‍ദനം ഏറ്റത്. നൈജീരിയക്കാരി ആണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം.
പത്തോളം വരുന്ന സംഘമാണ് കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചത്. തന്റെ സുഹൃത്തിനെ കാണാൻ ഗ്രേയിറ്റർ നോയിഡയിലേക്ക് യാത്ര തിരിച്ചതായിരുന്നു യുവതി. ഇതിനിടയിലാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി മർദ്ദനമേറ്റ യുവതിയെ പ്രദേശവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. ഈ സമയം ഇവർ അബോധാവസ്ഥയിലായിരുന്നു.
പോലീസ് ആശുപത്രിയിൽ എത്തി മരിയയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. യുവതിയുടെ പരാതിയിൽ കേസ് രജിസ്ട്രർ ചെയ്തു. പ്രദേശവാസികളായ യുവാക്കളാണ് ഇവരെ ആക്രമിച്ചതെന്നാണ് പോലീസ് വിലയിരുത്തുന്നത്. ന്യൂദൽഹിയിൽ ഉന്നത വിദ്യാഭ്യാസം ചെയ്യുകയാണ് യുവതി. കഴിഞ്ഞ ദിവസം ആറോളം നൈജീരിയക്കാർക്ക് മർദ്ദനമേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: