വാഷിങ്ടണ്‍: മദ്യപിച്ച യുവാവ് ഓടിച്ച വാഹനമിടിച്ച് യുഎസില്‍ ഇന്ത്യന്‍ പൗരന് മരിച്ചു. അന്‍ഷുല്‍ ശര്‍മ എന്ന യുവാവാണ് അമേരിക്കയിലെ കൊളംബസില്‍ മരിച്ചത്. അന്ഷുലിന്റെ ഭാര്യ സമീര അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലാണ്. ഞായറാഴ്ചയായിരുന്ന അപകടം.
വഴിവക്കിലൂടെ ഇവർ നടന്നുപോകുമ്പോൾ മദ്യപിച്ച ഡ്രൈവര്‍ ഓടിച്ച കാര്‍ ഇടിച്ചു കയറുകയായിരുന്നു. അന്‍ഷുല്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടമുണ്ടാക്കിയ കാര്‍ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മൈക്കിള്‍ ഡമിയോ എന്ന യുവാവാണ് അപകടമുണ്ടാക്കിയത്. ഇയാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.
കൊളംബസിലെ ഡീസല്‍ എന്ജിന് നിര്‍മാണ ഫാക്ടറിയിലാണ് അന്‍ഷുല്‍ ജോലി നോക്കിയിരുന്നത്. യുവാവിന്റെ മൃതദേഹം ഇന്ത്യയിലേക്കു കൊണ്ടുവരുന്നതിനായി ശ്രമങ്ങള്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: